Tuesday, June 21, 2011

NOVEL BY RAVINDRAN SHIMOGA RELEASED ON 2011 JUNE 8



രവീന്ദ്രന്‍ ഷിമോഗയുടെ
നോവല്‍ 'ഭീമനമാവാസി '
പ്രകാശനം ചെയ്തു



രവീന്ദ്രന്‍ ഷിമോഗയുടെ നോവല്‍ 'ഭീമനമാവാസി ' പ്രകാശനം ചെയ്തു. ഷിമോഗയില്‍ ഗുഡ് ഡപ്പ ഷെഡ്‌ അയ്യപ്പ ഭജന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഷിമോഗ കേരള സമാജംപ്രസിഡന്റ്‌ ശിവ ശങ്കരപ്പിള്ള ആധ്യക്ഷം വഹിച്ചു. കേരളസമാജം മുന്‍ പ്രസിഡന്റ്‌ വി കെ രാമന് ആദ്യ പ്രതി നല്‍കിക്കൊണ്ട് സി.പി.മുസ്തഫാ പ്രകാശനം നിര്‍വഹിച്ചു. നോവലിനെക്കുറിച്ചും നോവലിസ്റ്റിനെക്കുറിച്ചും എന്‍ ഡി സതീഷ്‌ വിശദീകരിച്ചു. ന്പി.ജി രാജന്‍ ചന്ദ്രശേഖര പൊതുവാള്‍ , തങ്കപ്പന്‍ , ഡാനിയേല്‍ , ഭാസ്കരന്‍ പിള്ള, വസുന്ധര, ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു. ബാംഗ്ലൂര്‍ മലയാളം റൈറ്റേഴ്സ് നെറ്റ്വര്‍ക്ക് ആണ് പ്രസാധകര്‍ . കര്‍ണാടകത്തിലെ ഒരു കാപ്പിത്തോട്ടത്തില്‍ നടക്കു ന്ന ചില രഹസ്യ സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള അപസര്‍പ്പക കഥയാണിത്‌. കാപ്പിത്തോട്ടം ജീവനക്കാരുടെ നിത്യജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും ഈ കൃതിയില്‍ ഉണ്ട്. ഷിമോഗ ജില്ലാ വിമുക്ത ഭടസംഘടനയുടെ പ്രസിഡന്റും കാപ്പിക്കര്‍ഷകനുമായ രവീന്ദ്രന്‍ ഷിമോഗയുടെ ആദ്യ കൃതിയാണ് ഭീമനമാവാസി

POSTED BY
s.salimkumar

No comments:

Post a Comment