Tuesday, June 21, 2011

NOVEL BY RAVINDRAN SHIMOGA RELEASED ON 2011 JUNE 8



രവീന്ദ്രന്‍ ഷിമോഗയുടെ
നോവല്‍ 'ഭീമനമാവാസി '
പ്രകാശനം ചെയ്തു



രവീന്ദ്രന്‍ ഷിമോഗയുടെ നോവല്‍ 'ഭീമനമാവാസി ' പ്രകാശനം ചെയ്തു. ഷിമോഗയില്‍ ഗുഡ് ഡപ്പ ഷെഡ്‌ അയ്യപ്പ ഭജന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഷിമോഗ കേരള സമാജംപ്രസിഡന്റ്‌ ശിവ ശങ്കരപ്പിള്ള ആധ്യക്ഷം വഹിച്ചു. കേരളസമാജം മുന്‍ പ്രസിഡന്റ്‌ വി കെ രാമന് ആദ്യ പ്രതി നല്‍കിക്കൊണ്ട് സി.പി.മുസ്തഫാ പ്രകാശനം നിര്‍വഹിച്ചു. നോവലിനെക്കുറിച്ചും നോവലിസ്റ്റിനെക്കുറിച്ചും എന്‍ ഡി സതീഷ്‌ വിശദീകരിച്ചു. ന്പി.ജി രാജന്‍ ചന്ദ്രശേഖര പൊതുവാള്‍ , തങ്കപ്പന്‍ , ഡാനിയേല്‍ , ഭാസ്കരന്‍ പിള്ള, വസുന്ധര, ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു. ബാംഗ്ലൂര്‍ മലയാളം റൈറ്റേഴ്സ് നെറ്റ്വര്‍ക്ക് ആണ് പ്രസാധകര്‍ . കര്‍ണാടകത്തിലെ ഒരു കാപ്പിത്തോട്ടത്തില്‍ നടക്കു ന്ന ചില രഹസ്യ സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള അപസര്‍പ്പക കഥയാണിത്‌. കാപ്പിത്തോട്ടം ജീവനക്കാരുടെ നിത്യജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും ഈ കൃതിയില്‍ ഉണ്ട്. ഷിമോഗ ജില്ലാ വിമുക്ത ഭടസംഘടനയുടെ പ്രസിഡന്റും കാപ്പിക്കര്‍ഷകനുമായ രവീന്ദ്രന്‍ ഷിമോഗയുടെ ആദ്യ കൃതിയാണ് ഭീമനമാവാസി

POSTED BY
s.salimkumar

Sunday, February 6, 2011

MALAYALAM WRITERS' NETWORK ALBUM


സമതലം
SAMATHALAM
a book containing creative works of
40 malayalam writers in Bangalore
edited and published by
S.SALIMKUMAR
in 2009

coverpage of 'samathalam'
designed by
Artist V.K.Vijayan



P H O T O G R A P H S

and details
of
writers in
SAMATHALAM



SUDHAKARAN RAMANTHALI
സുധാകരന്‍ രാമന്തളി
1948 ജൂലൈ 1 ന് കണ്ണൂര്‍ ജില്ല
യി
ലെ രാമന്തളിയില്‍ ജനനം.
എച്.എ.എല്ലില്‍ പതിനഞ്ചു വര്‍ഷത്തെസേവനത്തിനു ശേഷം ഗള്‍ഫില്‍ 12 വര്‍ഷം.1997 ല്‍ വീണ്ടും ബാംഗ്ലൂരില്‍.രാമപുരത്തി ന്‍റെ കഥ (മംഗളം അവാര്‍ഡ്),അരങ്ങൊഴിയുന്ന അച്യുതന്‍ (പൂര്‍ണ അവാര്‍ഡ്),രഘുരാമന്‍ ഉറങ്ങുകയാണ്.
(കടത്തനാട് ഉദയവര്‍മ രാജ അവാര്‍ഡ്)
എന്നീ നോവലുക
ളും
മോചനം എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാന തിരക്കഥ അവാര്‍ഡ്, മനോരാജ്യം ചെറുകഥാ അവാര്‍ഡ്മുതലായവയാണ് മറ്റു പുരസ്കാരങ്ങള്‍.അരുണം എന്ന ചലച്ചിത്രത്തിനു തിരക്കഥ എഴുതി.അരങ്ങൊഴിയുന്ന അച്യുതന്‍ എന്ന കൃതി കന്നടയില്‍നിര്‍ഗമന എന്ന പേരില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.ബാംഗ്ലൂര്‍ നാദം മാസികയുടെ ചീഫ് എഡിറ്റര്‍ ആയിരുന്നു.ഇപ്പോള്‍ കൈരളി കലാസമിതി സെക്രട്ടറി.ഭാര്യ രുഗ്മിണി. മൂന്നുമക്കള്‍.
--

അരങ്ങൊഴിയുന്ന അച്യുതന്‍
'arangozhiyunna achuthan'
novel by sudhakaranaramanthali
(releasing by Dr.K.K.N.Kurup giving copy to Komban A.Antony
K.K.GANGADHARAN
translator of Sudhakaran Ramanthali's
award winning novel
ARANGOZHIYUNNA ACHUTHAN
to Kannada named as
'NIRGAMANA'
--


INDIRA BALAN
ഇന്ദിര ബാലന്‍
കഥകളി ആചാര്യന്‍ വാഴേങ്കട കുഞ്ചുനായരുടെ മകള്‍.
കവയിത്രി. പതിവായി ആനുകാലികങ്ങളില്‍ എഴുതുന്നു.
ബാംഗ്ലൂരിലെ സാംസ്കാരിക രംഗത്ത് സജീവം.
കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
--

P.V.MOHANAN
പി.വി മോഹനന്‍
എ റ ണാകുളം ജില്ലയിലെ ഏലൂരില്‍ 1954 ല്‍ ജനനം.
അനാര്‍ക്കിസ്റ്റും പ്രകൃതി സ്നേഹിയും.
സെന്‍ ഇപ്പോള്‍ ഇവിടെ എന്നാ ദാര്‍ശനിക കൃതി യുടെ രചയിതാവ്.
ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്.
ബോധി സാംസ്കാരിക സംഘടനയുടെ ജനറല്‍ സെക്രട്ടറി.
ബാംഗ്ലൂരിലെ പ്രമുഖ സോഫ്റ്റ്‌ വെയര്‍ സ്ഥാപനത്തില്‍ ഓപ്പറേഷന്‍ മാനേജരായി ജോലി ചെയ്യുന്നു.
ഭാര്യ അംബിക. മക്കള്‍ ഉല്ലാസ് മോഹന്‍, ശ്രീ ലക്ഷ്മി.
--


S.SALIMKUMAR
എസ്.സലിംകുമാര്‍
പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം കുറുമ്പകരയില്‍
1959 ഒക്ടോബര്‍ 19 ന് ജനനം.
അച്ഛന്‍ വി.ശ്രീധരന്‍. അമ്മ പി.താമരാക്ഷി.
കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലും
ചെന്നൈ, ജയ്‌പുര്‍ എന്നിവിടങ്ങളിലും
വിവിധ ജോലികളില്‍ ഏര്‍പ്പെട്ടു.
ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.
പതിനഞ്ചിലേറെ പുസ്തകങ്ങള്‍
എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ചു.
ഭാര്യ പുഷ്പവല്ലി. മകള്‍ സൂര്യ.
--



RENJITH
രഞ്ജിത്ത്
1979 മേയ് 25 ന് കണ്ണൂര്‍ ജില്ലയിലെ
കൂത്തുപറ മ്പിനടുത്ത് മാങ്ങാട്ടിടത്ത് ജനനം.
കൊമെഴ്സിലും ഫൈന്‍ ആര്‍ട്ട്‌സിലും ബിരുദം.
കഥകളും കവിതകളും എഴുതുന്നു.
ബാംഗ്ലൂരില്‍ ഒരു പരസ്യക്കമ്പനിയിലെ
വിഷ്വലൈസര്‍ ആയി ജോലി ചെയ്യുന്നു.
അച്ഛന്‍ വി.എം.നാണു നമ്പ്യാര്‍. അമ്മ പി.കെ.തങ്കമണി.
സഹോദരങ്ങള്‍ രമിത്ത് , സൌമ്യ.
--




RAJASEKHARAN CHANNAPPETTA
രാജശേഖരന്‍ചണ്ണപ്പേട്ട
1969 ജൂലൈ 29 ന് കൊല്ലം ജില്ലയിലെ ച ണ്ണ പ്പേട്ട യില്‍ ജനിച്ചു.
അച്ഛന്‍ രാഘവന്‍ പിള്ള . അമ്മ ഭാനുമതിയമ്മ.
വിദ്യാഭ്യാസത്തിനു ശേഷം 1990 ല്‍ ബാംഗ്ലൂരില്‍ എത്തി.
ആദ്യ കവിത കോളജ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു.
നിരന്തരം കവിതകള്‍ എഴുതുകയും ചൊല്ലുകയും ചെയ്യുന്നു.
--


SUGATHAN VELAYI
സുഗതന്‍ വേളായി
1969 മേയ് 16 ന് കണ്ണൂര്‍ ജില്ലയിലെ പാട്യം വേളായിയില്‍ ജനനം.
അച്ഛന്‍ അച്യുതന്‍. അമ്മ ജാനകി. വള്ളിയായി യു.പി.സ്കൂള്‍, പാട്യം ഗവ.ഹൈസ്കൂള്‍,
ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
ആദ്യ കവിത ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചു.
ആനുകാലികങ്ങളില്‍ പതിവായി എഴുതുന്നു.
1986 ല്‍ നാട് വിട്ടു. വിവിധ ജോലികളില്‍ ഏര്‍പ്പെട്ടു.
ഇപ്പോള്‍ ബേക്കറി കാറ്ററിംഗ് സര്‍വീസ് നടത്തുന്നു.
ഭാര്യ രജിത. മക്കള്‍ ശ്രീയുക്ത, ശ്രീരാഗ്.
--

V.P.SREENIVASAN
വി.പി.ശ്രീനിവാസന്‍
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ തായിനേരിയില്‍ 1978 സെപ്തംബര്‍ 24 ന് ജനനം.
അച്ഛന്‍ കെ.ശ്രീധരന്‍. അമ്മ വി.പി.രാധ. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം.
ബാംഗ്ലൂരില്‍ ഐ.ബി.എം കമ്പനിയില്‍ കണ്‍ സല്‍റ്റന്റായി ജോലി ചെയ്യുന്നു.
സാഹിത്യത്തിലും സംഗീതത്തിലും അഭിരുചിയ്ണ്ട്.
വിദ്യാഭ്യസകാലത്ത് ചെറുകഥാ മത്സരങ്ങള്‍ക്ക് സമ്മാനം നേടിയിട്ടുണ്ട്.
ഇംഗ്ലീഷ് പത്രങ്ങളിലും മറ്റു ആനുകാലികങ്ങളിലും എഴുതാറുണ്ട്.
--

RAMESH MANKARA
രമേശ്‌ മങ്കര
പാലക്കാട് ജില്ലയിലെ മന്കരയില്‍ 1962 ഒക്ടോബര്‍ 4 നു ജനനം. അച്ഛന്‍ രാമകൃഷ്ണന്‍. അമ്മ കമലം. വിദ്യാഭ്യാസത്തിനു ശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ജോല്കി നോക്കി. 1985 ല്‍ എ.ഐ.വൈ. എഫ്. നടത്തിയ സംസ്ഥാന കവിതാമത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. നിരവധി റേഡിയോ പരിപാടികളില്‍ പങ്കെടുത്തു. ഭാര്യ ചന്ദ്രിക. മക്കള്‍ നീരജ്, നിരഞ്ജന.
--


RAGHULESH
--


SUJITH MANGADAN
സുജിത് മങ്ങാടന്‍
കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ 1980 മാര്‍ച്ച്‌ 25 ന് ജനനം.
അച്ഛന്‍ എം.ശ്രീധരന്‍. അമ്മ സതി.
സഹോദരങ്ങള്‍ ശ്രീജിത്ത്‌, ശ്രീജ.
സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡ്ഡും. വിവിധ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നോക്കി.
കവിതാ രചനയില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കോളജ് മാഗസിന്‍റെ സ്റ്റുഡന്റ് എഡിറ്റര്‍ ആയിരുന്നു. ആകാശ വാണിയില്‍
ലളിതഗാനങ്ങള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ ബാംഗ്ലൂരില്‍ എച്.ഡി.എഫ്.സി ബാങ്കില്‍ ജോലി ചെയ്യുന്നു.
--




DR.NITHIN K.CHERIYAN
ഡോ. നിതിന്‍ കെ.ചെറിയാന്‍
ആയുര്‍ വേദഡോക്റ്റര്‍.
കവിതകളും ഗാനങ്ങളും എഴുതുന്നു.
അനാമിക എന്ന ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്.
--


SHAFI CHERUMAVILAYI
ഷാഫി ചെറുമാവിലായി
1960 ഫെബ്രുവരി 3 ന് കണ്ണൂര്‍ ജില്ലയിലെ ചെറു മാവിലായിയില്‍ ജനനം. 1985 മുതല്‍ എഴുതിത്തുടങ്ങി. ഒന്നര ദശകത്തിലേറെയായി വിവര്‍ത്തന രംഗത്ത് സജീവം. തമിഴില്‍ നിന്നും ധാരാളം കഥകളും കവിതകളും ലേഖനങ്ങളും പരിഭാഷപ്പെടുത്തി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ സാ. കന്ത സാമിയുടെ 'വിചാരണക്കമ്മീഷന്‍' എന്ന നോവല്‍ അക്കാദമിക്ക് വേണ്ടിത്തന്നെ 'അന്വേഷണക്കമ്മീഷന്‍' എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു. തോപ്പില്‍ മുഹമ്മദ്‌ മീരാന്‍റെ 'അനന്തശയനം കോളനി' തുടങ്ങിയ നിരവധി കൃതികള്‍ വിവര്‍ത്തനം ചെയ്തു.
--












VISHNUMANGALAM KUMAR
വിഷ്ണുമംഗലം കുമാര്‍
കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് 1960 ഡിസംബര്‍ 15 ന് ജനനം.
1990 മുതല്‍ മുഴുവന്‍ സമയ പത്രപ്രവര്‍ത്തനം.
കേരള ശബ്ദം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ പ്രധാന ലേഖകരില്‍ ഒരാള്‍.
ശിഷ്ടവൃത്താന്തം, സ്ത്രീ തീ മെഴുകുതിരി, കേരള സമാജം ഇന്നലെ ഇന്ന് നാളെ, കുറൂളി ചെക്വോന്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ ,
ബാംഗ്ലൂര്‍ മലയാളി
റൈറ്റെഴ്സ്ഫോറം സെക്രട്ടറി
തുടങ്ങിയ
ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്‌.
ഭാര്യ വസന്ത. മക്കള്‍ ശ്രുതി, സൂരജ്.
--

G.L.LAJU
ജി.എല്‍.
ലാജു
കോഴിക്കോട് ജില്ലയിലെ വെള്ളിയൂരില്‍ 1978 ഡിസംബര്‍ 6 ന് ജനനം.
അച്ഛന്‍ സി.ഗംഗാധരന്‍ നമ്പ്യാര്‍. അമ്മ വി.ലക്ഷ്മിക്കുട്ടി.
1997 ല്‍ ഭാഷാപോഷിണി സാഹിത്യ പ്രതിഭാ പുരസ്കാരം,
2001 ല്‍ മറുനാടന്‍ എഴുത്തുകാര്‍ക്കു വേണ്ടി മലയാള മനോരമ നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം, എസ്.ഐ.ഓ യുവ സാഹിത്യ അവാര്‍ഡ്. ആനുകാലികങ്ങളിലും
'മലയാളത്തിന്‍റെ അമ്പത് പ്രണയകവിതകള്‍' എന്ന സമാഹാരത്തി ലും കവിതകള്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ ബാംഗ്ലൂരിലെ പി.ഇ.എസ്.ഐ .ടി. കോളജില്‍ അദ്ധ്യാപകന്‍.
--



N.A.S.PERINJANAM
എന്‍.എ. എസ്.പെരിഞ്ഞനം
എന്‍.എ.ശക്തിധരന്‍ . തൃശ്ശൂര്‍ ജില്ലയിലെ പെരിഞ്ഞനത്ത് 1937 ല്‍ ജനനം.
1957 ല്‍ ബാംഗ്ലൂരില്‍ എത്തി. 1995 വരെ എച്.എ. എല്‍ ജീവനക്കാരന്‍.
സംസ്കാരം, യുവശബ്ദം, ബാംഗ്ലൂര്‍ നാദം, കൈരളി മുതലായ
പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു. ബാംഗ്ലൂര്‍ റൈറ്റെഴ്സ്ഫോറം മുന്‍ പ്രസിഡന്റ്‌ .
ഒരു തരി വെട്ടം എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2002 ല്‍ പി.ജി.സുരേന്ദ്രന്‍ അവാര്‍ഡ് ലഭിച്ചു.
ഭാര്യ സി.പി.ഭാര്‍ഗവി. മക്കള്‍ ഷാജി, ഷൈന്‍ .
--


P.KRISHNAN NAMBIYAR
പി.കൃഷ്ണന്‍ നമ്പ്യാര്‍
1945 ഡിസംബര്‍ 17 ന് കണ്ണൂര്‍ ജില്ലയിലെ
ശ്രീകണ്‍ഠപുരത്ത് ജനനം. അച്ഛന്‍ നാരായണന്‍ നമ്പ്യാര്‍. അമ്മ നാരായണി.
1971 ല്‍ ബാംഗ്ലൂരില്‍ എത്തി . 2002 ല്‍ മെല്‍ട്രോണ്‍
ജനറല്‍ മാനേജരായി റിട്ടയര്‍ ചെയ്തു.
കവിതകളും ഗാനങ്ങളും എഴുതുന്നു. വിവിധ ഭക്തിഗാനകാസറ്റുകള്‍ക്ക്
വേണ്ടി രചനകള്‍ നടത്തിയിട്ടുണ്ട്.
കവിതാ രചനയില്‍ നിരവധി പുരസ്കാരങ്ങള്‍ നേടി.
ഭാര്യ ടി.പി.ജാനകി. മക്കള്‍ രശ്മി, സുപ്രഭ, സുദീപ്, സുദിന.
--


DR.M.P.RAJAN
ഡോ.എം.പി.രാജന്‍
1954 നവംബര്‍ 24 ന് പാലക്കാട്‌ ജില്ലയിലെ വല്ലപ്പുഴയില്‍ ജനനം.
പിതാവ് പരേതനായ അച്ചുതപ്പിഷാരടി. മാതാവ് തങ്കം പിഷാരസ്യാര്‍.
ഷൊര്‍ണൂര്‍ ആയുര്‍വേദ കോളേജില്‍ നിന്ന് ബിരുദം.
ബാംഗ്ലൂരില്‍ പ്രാക്ടീസ് ചെയ്യുന്നു.
കഥകളും കുറിപ്പുകളും ആയുര്‍വേദസംബന്ധമായ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ
ബാംഗ്ലൂര്‍ യൂനിറ്റ് വൈസ് പ്രസിഡന്റ്‌ ആണ്.
ബാംഗ്ലൂര്‍ മലയാളി
റൈറ്റെഴ്സ്ഫോറം പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌,
സെക്രട്ടറി
എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്‌.
ഭാര്യ ദേവി രാജന്‍. മക്കള്‍ ദിവ്യ, ദൃശ്യ. മരുമകന്‍ അജിത്‌.
--

KONGATTU VASU MANANTHERI
കോങ്ങാട്ട് വാസു മാനന്തേരി
കണ്ണൂര്‍ ജില്ലയിലെ മാനന്തേരി സ്വദേശിയായ കോങ്ങാട്ട് വാസു
ബാംഗ്ലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.
വിവിധ സംഘടനകള്‍ നടത്തിയ കവിതാ മത്സരങ്ങളില്‍
നിരവധി തവണ പുരസ്കാര ജേതാവ്.
സംസ്കാരം, ബാംഗ്ലൂര്‍ മലയാളി, ബാംഗ്ലൂര്‍ നാദം
മുതലായ മാഗസിനുകളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
--

T.M.S.NAMPEESHAN
ടി.എം.എസ്.നമ്പീശന്‍
1935 ജനുവരി 14 ന് കണ്ണൂര്‍ ജില്ലയിലെ കോറോം എന്ന സ്ഥലത്ത് ജനനം. അച്ഛന്‍ വി.കെ.കൃഷ്ണ ശര്‍മ .ആമ ദേവകിയമ്മ. 1960 ല്‍ ബാംഗ്ലൂരില്‍ എത്തി. 1993 വരെ എച്.എ.എല്‍ ജീവനക്കാരന്‍. ഇപ്പോള്‍ ബാംഗ്ലൂര്‍ മാരത്തഹള്ളിയില്‍ കോട്ടക്കല്‍ ആര്യവൈദ്യ ശാല ഏജന്‍സി നടത്തുന്നു.
ഭാര്യ സുവര്‍ണിനി . മക്കള്‍ രാജീവ്‌, സുധീര്‍, അശോക്‌.
--

K.C.THOMAS
കെ.സി.തോമസ്‌
1936 സെപ്തംബര്‍ 26 ന് ചങ്ങനാശ്ശേരിക്കടുത്ത കുറുമ്പനാടത്ത് പവ്വത്തില്‍ ജനനം.
ചങ്ങനാശ്ശേരി എസ.ബി.കോളജില്‍ നിന്ന് ബി.ഏ.ബിരുദം.
1959 ല്‍ കേരള സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു.
1989 ല്‍ മല്ലപ്പള്ളി സപ്ലൈ ഓഫീസറായി റിട്ടയര്‍ ചെയ്തു.
കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോ ള്‍ത്തന്നെ
മൊട്ടുകള്‍ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു.
ഭാര്യ ലില്ലിക്കുട്ടി. മക്കള്‍ സുജ, സജിനി, സുനു.
--


K.SREEKUMAR
കെ.ശ്രീകുമാര്‍
കണ്ണൂര്‍ ജില്ലയിലെ ചമ്പാട് സ്വദേശി.
പതിനഞ്ചു വര്‍ഷമായി ബാംഗ്ലൂരില്‍.
സ്വന്തം ബിസിനസ്‌ സ്ഥാപനം നടത്തുന്നു.
കഥകള്‍ എഴുതാറുണ്ട്. ഭാര്യ ശ്രീലത മകള്‍ ആതിര.
--

JACOB MATHEW KADAVUR
ജേക്കബ് മാത്യു കടവൂര്‍
കൊല്ലം ജില്ലയിലെ കടവൂരില്‍ 1965 മാര്‍ച്ച്‌ 25 ന് ജനനം.
പിതാവ് പി.എം.മാത്യു. മാതാവ് പെണ്ണമ്മ.
ഭാര്യ ഡയാന. മക്കള്‍ ഇമ്മാനുവല്‍, ജെറി .
14 വര്‍ഷമായി ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു.
കഥകളും കവിതകളും ഗാനങ്ങളും എഴുതാറുണ്ട്.
--

ANIL.P.T.MANNARKKAD
അനില്‍ പി.ടി.മണ്ണാര്‍ക്കാട്
൧൯൮൧ മേയ് 19 ന് പാലക്കാട്‌ ജില്ലയിലെ മണ്ണാര്‍ക്കാട്ട് ജനനം.
അച്ഛന്‍ പി.എസ.തങ്കപ്പന്‍. അമ്മ വസുമാതിയമ്മ. സഹോദരന്‍ അരുണ്‍ കുമാര്‍.
വിദ്യാഭ്യാസം കമ്പ്യൂട്ടര്‍ ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ എം.ടെക്.
2003 മുതല്‍ കനറ
ബാങ്കിന്‍റെ
ഐ.ടി. വിഭാഗത്തില്‍ ജോലി ചെയ്യുന്നു.
കൃതികള്‍ ഏറെയും ഇന്റര്‍നെറ്റിലാണ് പ്രസിദ്ധീകരിക്കുന്നത്.
--


ANEESH KUNJIMANGALAM
അനീഷ്‌ കുഞ്ഞിമംഗലം
കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലത്ത്
1986 ജനുവരി 7 ന് ജനനം.
ബി.കോം ബിരുദധാരി. ഒരു സ്വകാര്യ കമ്പനി യില്‍
അക്കൌണ്ടന്റ് ആയി ജോലി ചെയ്യുന്നു.
അച്ഛന്‍ പി.കുഞ്ഞിരാമന്‍. അമ്മ പി.നളിനി.
--



ABHILASH NAIR
അഭിലാഷ് നായര്‍
സ്വദേശം കോഴിക്കോട്.
അച്ഛന്‍ താമര മംഗലത്ത് നാരായണക്കുറുപ്പ് . അമ്മ ഭാര്‍ഗവി. കേരളത്തില്‍ വിദ്യാഭ്യാസം.
മനോരമ ന്യൂസ് ചാനലില്‍ ജോലി ചെയ്യുന്നു.
ആനുകാലികങ്ങളില്‍ ചെറുകഥകള്‍ എഴുതാറുണ്ട്. 2004 ല്‍ സംസ്ഥാനതല പ്രസംഗ മത്സരത്തില്‍ സ്വര്നമെടല്‍ നേടിയിട്ടുണ്ട്. 2007 ലെ മികച്ച ടിവി റിപ്പോര്‍ത്ടര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചു.
--


P.N.BHAVANI
പി.എന്‍.ഭവാനി
1838 ല്‍ പാലക്കാ ട്ട്‌ ജനനം.
അച്ഛന്‍ നീലകണ്ഠന്‍ അമ്മ ലക്ഷ്മി.
ബി എസ്സിക്ക് പഠിക്കുമ്പോള്‍ റെയില്‍വേയില്‍ ജോലി കിട്ടി.
പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസ് സൂപ്രണ്ടായി റിട്ടയര്‍ ചെയ്തു.
ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.
ഭര്‍ത്താവ് കേശവന്‍. മക്കള്‍ പ്രസാദ്‌, ശ്രീലത.
--

MANI MOHAN
മണി മോഹന്‍
1947 ഏപ്രില്‍ 23 ന് തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരില്‍ ജനനം.
അച്ഛന്‍ എന്‍.ആര്‍.മോഹന്‍. അമ്മ കെ.വസുന്ധതി.
സയന്‍സിലും സിവില്‍ എഞ്ചിനീയറിങ്ങിലും ബിരുദം.
കേരള ഇറിഗേഷന്‍ വകുപ്പില്‍ നിന്നും എക്സിക്യൂട്ടിവ് എങ്ങിനീയറായി റിട്ടയര്‍ ചെയ്തു. കവിതകളും ലേഖനങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭര്‍ത്താവ് പ്രൊഫസര്‍ വി.സഹദേവന്‍.
ക്ക
ള്‍ ലൌലി,
എസ് .മോഹന്‍
--

OMANA NARAYANAN
ഓമന നാരായണന്‍
1951 മാര്‍ച്ച്‌ 9 ന് പാലക്കാട് ജില്ലയിലെ ആയിലൂരില്‍ ജനനം.
അച്ഛന്‍ രമണ്‍ കുട്ടി എഴുത്തച്ഛന്‍. അമ്മ കുഞ്ഞു ലക്ഷ്മി അമ്മ.
1969 മുതല്‍ അയിലൂര്‍ എസ.എം.ഹൈസ്കൂളില്‍ ചിത്രകലാധ്യാപിക.
2002 ല്‍ റിട്ടയര്‍ ചെയ്തു. ആത്മ ഹര്‍ഷം, ദേവീസ്തുതികള്‍
എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭര്‍ത്താവ് നാരായണന്‍. മക്കള്‍ ഹരി, ഗിരി.
--


K.SAROJINI
കെ.സരോജിനി
1933 ജൂലൈ 17 ന് കോഴിക്കോട് മംകാവില്‍ ജനനം.
അമ്പത് വര്‍ഷമായി ബാംഗ്ലൂരില്‍.
ആകാശവാണിയിലും ആനുകാലികങ്ങളിലും കഥകള്‍ വന്നിട്ടുണ്ട്.
'വേരുകളില്ലാത്തവര്‍' എന്ന നോവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭര്‍ത്താവ് അപ്പുക്കുട്ടന്‍ നായര്‍. മക്കള്‍ രാമരാജ്, ശശി, വസുന്ധര, ശ്യാമള.
--

BRIJI
ബ്രിജി
തൃശ്ശൂര്‍ ജില്ലയിലെ മാളയില്‍1958 ഡിസംബര്‍ 1 ന് ജനനം.
പിതാവ് തോമസ്‌. മാതാവ് ആന്‍. പിന്നീട് കുടുംബം പാലക്കാട് നെന്മാറയിലേക്ക് മാറി.
ഡല്‍ഹി, ച ണ്ടീഗഡ്, ജാം നഗര്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.
നിരവധി കഥകള്‍ എഴുതിയിട്ടുണ്ട്.
കടിഞ്ഞൂല്‍ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു.
ഭര്‍ത്താവ് ജോര്‍ജ്ജ് റോമിയോ. മക്കള്‍ പാബ്ലോ, മേരി ആന്‍.
--

BINDU SAAJEEV
ബിന്ദു സജീവ്‌
കോഴിക്കോട് ജില്ലയിലെ കുരിക്കത്തൂരില്‍ 1979 മേയ് 8 ന് ജനനം.
അച്ഛന്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന പി.പരമേശ്വരന്‍.
അമ്മ ഏ.വി. അംബിക.
പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യത്തെ കവിത പ്രസിദ്ധീകരിച്ചു.
മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം.
ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.
ഭര്‍ത്താവ് സജീവ്‌. മകള്‍ അഞ്ജലി.
--

ANAQUA SHAFEEQUE

--

ACHAMMA RAJU
അച്ചാമ്മ രാജു
സ്വദേശം പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി.
വിദ്യാഭ്യാസം മലയാളം ബി ഏ. ബി.എഡ്.
25 വര്‍ഷത്തെ അധ്യാപനത്തിനു ശേഷം
ബാംഗ്ലൂരില്‍ വിശ്രമജീവിതം നയിക്കുന്നു. വിവിധ സംഘടനകള്‍
നടത്തിയ കഥ-കവിതാ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
ചിത്ര രചനയിലും പരീക്ഷണങ്ങള്‍ നടത്തുന്നു.
ഭര്‍ത്താവ് കെ.എ.രാജു. മക്കള്‍ പ്രദീപ്‌, സുദീപ്
--


THULASI VENUGOPAL
തുളസി വേണുഗോപാല്‍
കണ്ണൂര്‍ ജില്ലയിലെ പാനൂരിനടുത്ത് അണിയാരം സ്വദേശി.
ജനനം 1989 ഡിസംബര്‍ 13.
അച്ഛന്‍ വേണുഗോപാല്‍. അമ്മ ശ്രീലത.
സഹോദരന്‍ പ്രണവ്.
സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കവിതകള്‍ എഴുതിത്തുടങ്ങി.
ബാംഗ്ലൂരില്‍ ബിരുദാനന്തര പഠനം നടത്തുന്നു.
--